ADVERTISEMENT

മറയൂർ ∙ വന്യമൃഗങ്ങൾക്കു പുറമേ കാർഷിക മേഖലയ്ക്കു വില്ലനായി മയിലുകളും. പച്ചക്കറിയും കരിമ്പും തളിർത്തു വരും മുൻപേ മയിലുകളെത്തി കൊത്തിനശിപ്പിക്കുന്നു. ആനയുടെയും കാട്ടുപന്നിയുടെയും ശല്യത്തിനു പുറമേയാണ് മയിലിന്റെ ശല്യവും രൂക്ഷമാകുന്നത്. വന്യമൃഗങ്ങൾ കാടിറങ്ങി നാട്ടിലെത്തുന്നത് വരൾച്ചയുടെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും സൂചന ആണെന്നാണ് പരമ്പരാഗത കർഷകർ പറയുന്നത്. കരിമ്പ് തളിർത്തു തുടങ്ങുമ്പോഴേക്കും അതിന്റെ തലഭാഗം കൊത്തി നശിപ്പിക്കുകയാണ്.

ശീതകാല പച്ചക്കറി കേന്ദ്രമായ കാന്തല്ലൂർ, പെരുമല, പുത്തൂർ, കുളിച്ചിവയൽ, കീഴാന്തൂർ മേഖലയിൽ 3 മാസം കൊണ്ട് വിളവെടുക്കാവുന്ന കാരറ്റ്, കാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, പട്ടാണി, ബീൻസ് എന്നീ കാർഷിക വിളകൾ മുളച്ചു വരുമ്പോൾ തന്നെ മയിലുകൾ കൊത്തിത്തിന്നുന്നു. ഇതു മൂലം വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ സീസണിൽ പ്രദേശത്തുണ്ടായ കാറ്റിലും മഴയിലുമായി കൃഷി നശിച്ചതും കർഷകരെ ബാധിച്ചിരിക്കുകയാണ്. ഇതിനിടയിൽ മയിലിന്റെ ആക്രമണവും കൂടിയായപ്പോൾ കർഷകർ ഏറെ ദുരിതത്തിലാണ്. ലക്ഷങ്ങൾ മുടക്കിയാണ് കർഷകർ വിത്തുകളും മറ്റും ശേഖരിച്ച് പാടങ്ങൾ ഒരുക്കി കൃഷി നടത്തുന്നത്.

ഹോർട്ടികോർപ് മുഖാന്തരം ലഭിക്കാനുള്ള തുകയും ലഭിക്കാത്ത സാഹചര്യത്തിൽ ഏറെ ബുദ്ധിമുട്ടുകൾ തരണം ചെയ്താണ് കൃഷിയിറക്കുന്നത്. ലോക്ഡൗൺ വേളയിൽ അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നും മറ്റും വിത്തുകൾ ഇരട്ടിവില നൽകിയാണ് ശേഖരിച്ചത്. എന്നാൽ വന്യമൃഗ ശല്യവും അടിക്കടിയുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനവും ഇപ്പോൾ മയിലിന്റെ ആക്രമണം കൂടി ആയതോടെ കർഷകർ തീർത്തും നിസ്സഹായാവസ്ഥയിലായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com