സർക്കസ് കൂടാരത്തിലെ പ്രണയം ജീവിതത്തിന്റെ സുരക്ഷിത വലയിലേക്ക്

ജംബോ സർക്കസ് ആർട്ടിസ്റ്റുകളായ കിന്റു മുർമുവും വധു രേഷ്മ ജാഠും ഇന്നലെ തൊടുപുഴ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിൽ വിവാഹിതരായപ്പോൾ.
SHARE

തൊടുപുഴ ∙ ജീവിതത്തിന്റെ ട്രപ്പീസിലേക്ക് ഒന്നിച്ചു ചുവടുവച്ച് സർക്കസ് ആർട്ടിസ്റ്റുകൾ. ജംബോ സർക്കസിലെ കലാകാരന്മാർ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തിൽ വിവാഹിതരായി. ആശീർവദിക്കാനും സമ്മാനങ്ങൾ നൽകാനും സർക്കസ് കുടുംബാംഗങ്ങൾ ക്ഷേത്രമുറ്റത്ത് ഒന്നുചേർന്നു. ബിഹാർ സ്വദേശിയായ കിന്റു മുർമുവും മഹാരാഷ്ട്ര സ്വദേശിനി രേഷ്‌മ ജാഠുമാണ് വിവാഹിതരായത്. 3 വർഷം മുൻപ് തമ്പിൽ വച്ച് കണ്ടതോടെ പ്രണയത്തിലായതാണ് ഇവർ. പിന്നീട് കോവിഡ് വന്ന് സർക്കസ് ഷോകൾ നിലച്ചതോടെ പരസ്പരം കാണാനുള്ള അവസരം നഷ്ടമായി. സർക്കസ് വീണ്ടും ആരംഭിച്ചതോടെ വിവാഹം നടത്തുകയായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA