കരിമ്പിൻ തോട്ടത്തിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി
Mail This Article
×
മറയൂർ ∙ മറയൂർ കൂടവയലിൽ കരിമ്പ് വെട്ടുന്നതിനിടയിൽ കണ്ട പെരുമ്പാമ്പിനെ മറയൂർ വനംവകുപ്പ് അധികൃതർ പിടികൂടി. 8 അടി നീളമുണ്ട്. കൂടവയൽ ബാബുവിന്റെ തോട്ടത്തിൽ ഇന്നലെ രാവിലെ കരിമ്പു വെട്ടുന്നതിനിടയിലാണ് ചുരുണ്ടുകൂടിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്. വനംവകുപ്പിൽ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി പാമ്പിനെ പിടികൂടി ചിന്നാർ വനത്തിൽ വിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.