ADVERTISEMENT
കുമളി ∙ നാടു കാണാൻ റോഡിൽ ഇറങ്ങിയ മ്ലാവ് ഓടയിൽ കുടുങ്ങി. പെരിയാർ കടുവ സങ്കേതത്തിൽ നിന്നു നാട്ടിലെത്തിയ 2 മ്ലാവുകളിൽ ഒന്നാണ് ദേശീയപാതയോരത്തെ ഓടയിൽ കുടുങ്ങിയത്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു വനപാലകരെത്തി മ്ലാവിനെ രക്ഷപ്പെടുത്തി. കുമളി കൊല്ലംപട്ടടയ്ക്കു സമീപം ഇന്നലെ രാവിലെയാണ് 2 മ്ലാവുകൾ റോഡിലേക്ക് ഇറങ്ങിയത്. ആളുകളെയും വാഹനങ്ങളും കണ്ടതോടെ ഇതിൽ ഒരെണ്ണം ഓടി രക്ഷപ്പെട്ടു. മറ്റൊരെണ്ണം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സമീപത്തെ ഓടയിൽ വീണു. ഓടയിൽ നിന്ന് ഇതിനു കര കയറാനാകുന്നില്ലെന്നു കണ്ടതോടെ നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചു. വനപാലകരെത്തി മ്ലാവിനെ തേക്കടി വെറ്ററിനറി വിഭാഗത്തിന്റെ നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com