ADVERTISEMENT

മുട്ടം ∙ വീടിനുള്ളിൽ കുടുങ്ങിയ 3 വയസ്സുകാരിയെ അഗ്നിരക്ഷാസേന രക്ഷിച്ചു. ചള്ളാവയൽ പഴുക്കാത്തറ സ്വപ്നയുടെ 3 വയസ്സുകാരി മകൾ അദിതിയാണ് വീടിനുള്ളിൽ അകപ്പെട്ടത്. സ്വപ്ന പുറത്തിറങ്ങിയ സമയം വാതിലിന്റെ പൂട്ട് വീഴുകയായിരുന്നു. താക്കോൽ ഉൾപ്പെടെ അകത്ത് അകപ്പെട്ടതോടെ വീട് പുറത്തു നിന്നു തുറക്കാനായില്ല.

ഉള്ളിൽ അകപ്പെട്ട കുട്ടിയോട് പൂട്ട് തുറക്കേണ്ട രീതി ജനൽ വഴി പറഞ്ഞുകൊടുത്തെങ്കിലും തുറക്കാനായില്ല. തുടർന്ന് വീട്ടുകാർ അറിയിച്ചതനുസരിച്ച് തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി പിന്നിലെ വാതിൽ പൊളിച്ച് അകത്തുകടന്ന് കുട്ടിയെ പുറത്ത് എത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com