ADVERTISEMENT

കുട്ടിക്കാനം ∙ കനത്ത മഴയ്ക്കൊപ്പം കോടമഞ്ഞു കൂടി പൊതിഞ്ഞതിനെ തുടർന്ന് ഹൈറേഞ്ചിലെ ഗാട്ട് റോഡുകളിലൂടെയുള്ള യാത്ര ദുഷ്ക‌രമായി. കുട്ടിക്കാനം – മുണ്ടക്കയം, കുട്ടിക്കാനം – ഏലപ്പാറ, വാഗമൺ – ഏലപ്പാറ റൂട്ടുകളിലാണ് പ്രതികൂല കാലാവസ്ഥ മൂലം വാഹനയാത്ര വെല്ലുവിളിയായി മാറിയിരിക്കുന്നത്.

മഞ്ഞു മൂടി കിടക്കുന്നതിനാൽ ചെറു വാഹനങ്ങളുടെ ഉടമകൾ, ഡ്രൈവർമാർ എന്നിവർ പകൽ പോലും ബുദ്ധിമുട്ടുകയാണ്. റോഡിൽ വെള്ള വരയില്ലാത്ത പ്രദേശങ്ങളിൽ കൂടി കടന്നു പോകാൻ കഴിയുന്നില്ല. വാഹനങ്ങൾ നിർത്തിയിട്ട ശേഷം ബസ് ഉൾപ്പെടെ വലിയ വാഹനങ്ങൾ വരുന്നതു കാത്തുനിൽക്കും. തുടർന്ന് ഇവയ്ക്കു പിന്നാലെയാണ് ഇപ്പോൾ ചെറിയ വാഹനങ്ങൾ കടന്നുപോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com