അടിയന്തര ആവശ്യമാണ്; ഉടനടി നടപടി വേണം!

നെടുങ്കണ്ടം കിഴക്കേക്കവലയിലെ കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടിയ നിലയിൽ.
നെടുങ്കണ്ടം കിഴക്കേക്കവലയിലെ കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടിയ നിലയിൽ.
SHARE

നെടുങ്കണ്ടം ∙ വെള്ളമില്ല, കിഴക്കേക്കവലയിലെ കംഫർട്ട് സ്റ്റേഷൻ അടച്ചുപൂട്ടി. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് സമീപത്തെ തോട് ശുചീകരിക്കുന്നതിനിടെ കംഫർട്ട് സ്റ്റേഷനിലേക്കുള്ള പൈപ്പ് കണക്‌ഷൻ തകർന്നതാണ് വെള്ളമില്ലാതായതിന് കാരണം. പഞ്ചായത്ത് തോട് ശുചീകരണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയവരാണ് പൈപ്പ് നശിപ്പിച്ചതെന്നാണ് ആരോപണം. ഇതോടെ കംഫർട്ട് സ്റ്റേഷനിലേക്കുള്ള ജലവിതരണം നിലച്ചു.

നെടുങ്കണ്ടം പഞ്ചായത്ത് കെട്ടിടത്തിനു സമീപത്തെ കിണറ്റിൽ നിന്നാണ് കംഫർട്ട് സ്റ്റേഷനിലേക്കുള്ള ജലവിതരണം നടത്തിയിരുന്നത്. ഇതിനായി 2 പൈപ്‌ലൈനുകൾ സ്ഥാപിച്ചിരുന്നു. ഒരു ലൈൻ തകരാറിലായാൽ അധികമായുള്ള പൈപ്‌ലൈൻ ഉപയോഗപ്പെടുത്താമെന്ന രീതിയിലാണ് കണക്‌ഷനുകൾ ക്രമീകരിച്ചിരുന്നത്. 2 പൈപ്പ് ലൈനും തകർന്നതോടെ ജലവിതരണം നിലച്ചു.

കഴിഞ്ഞ ദിവസം രാവിലെ മുതൽ കംഫർട്ട് സ്റ്റേഷനു മുന്നിൽ ‘വെള്ളമില്ലാത്തതിനാൽ അടച്ചുപൂട്ടി’യെന്ന ബോർഡും പ്രത്യക്ഷപ്പെട്ടു. ജലവിതരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കംഫർട്ട് സ്റ്റേഷൻ നടത്തിപ്പുകാരൻ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി.

കിഴക്കേ കവലയിലെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരും യാത്രക്കാരും ഉപയോഗിച്ചിരുന്നതാണ് കംഫർട്ട് സ്റ്റേഷൻ. നിർമാണ പ്രവർത്തനം പുരോഗമിക്കുന്ന നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിലെ തൊഴിലാളികളും ഉപയോഗിച്ചിരുന്ന കംഫർട്ട് സ്റ്റേഷനാണ് അടച്ചുപൂട്ടിയത്. വിഷയത്തിൽ അടിയന്തര നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA