ADVERTISEMENT

കുമളി ∙ ചന്ദന ശിൽപവുമായി 3 പേരെ വനപാലകർ പിടികൂടി. വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റിലെ ഇല്യാസി ഡിവിഷനിൽ താമസിക്കുന്ന അന്തോണി സ്വാമി (51), മകൻ ഹർഷവർധൻ (21), ശബരിമല എസ്റ്റേറ്റിൽ സത്രം പുതുവലിൽ താമസിക്കുന്ന രാജ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 876 ഗ്രാം തൂക്കമുള്ള  ശിൽപമാണു കണ്ടെടുത്തത്.

ഇവർ സഞ്ചരിച്ച 2 ഓട്ടോറിക്ഷകളും കസ്റ്റഡിയിലെടുത്തു. ദേശീയ പാതയിൽ വാളാർഡി ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ കുടുങ്ങിയത്. 2 വർഷം മുൻപ് തമിഴ്നാട്ടിൽ നിന്നു കിട്ടിയതാണു ശിൽപമെന്നാണു മൊഴി. തമിഴ്നാട് സ്വദേശിയുമായി ഒന്നര ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് കൈമാറാൻ പോവുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ചെല്ലാർകോവിൽ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ വി.കെ.വിനോദ്, ഫോറസ്റ്റ് ഓഫിസർമാരായ ജെ.വിജയകുമാർ, എ.മനോജ് കുമാർ, ഷിന്റോ തോമസ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ കെ.അനിൽകുമാർ, എഡ്വിൻ കിംഗ്സ്‌ലി, വാച്ചർ ഷൈജുമോൻ എന്നിവരാണു പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com