ADVERTISEMENT

തൊടുപുഴ∙ സാഹസിക പർവതാരോഹണത്തിന്റെ ഭാഗമായി 5,760 മീറ്റർ ഉയരമുള്ള കൊടുമുടി കീഴടക്കി ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ. സമുദ്ര നിരപ്പിൽനിന്നു 5,760 മീറ്റർ ഉയരമുള്ളതാണ് ഉത്തരാഖണ്ഡിലെ ദ്രൗപദി കാ ദണ്ഡ 2 (ഡികെഡി 2). സാഹസിക യാത്രയ്ക്കൊടുവിൽ മേയ് 16നാണ് ലക്ഷ്യം പൂർത്തീകരിച്ചത്.

ഉത്തരകാശിയിലെ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ്ങിൽ (എൻഐഎം) നിന്നുള്ള അഡ്വാൻസ്ഡ് മൗണ്ടനീറിങ് കോഴ്സിന്റെ ഭാഗമായാണ് അർജുൻ പാണ്ഡ്യന്റെ പര്യവേഷണം. 28 ദിവസം വീതമുള്ള രണ്ട് ഘട്ട പരിശീലനങ്ങൾ സാഹസിക പര്യവേക്ഷണത്തിന് മുന്നോടിയായി പൂർത്തിയാക്കി. ഒന്നാം ഘട്ടമായി കഴിഞ്ഞ വർഷം ഡാർജിലിങ്ങിലെ ഹിമാലയൻ മൗണ്ടനീറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 28 ദിവസത്തെ ബേസിക് മൗണ്ടനീറിങ് കോഴ്സ് പൂർത്തിയാക്കിയിരുന്നു.

റോക്ക് ക്രാഫ്റ്റ്, ഗ്ലേസിയർ ട്രെയിനിങ് എന്നിവ ഉൾപ്പെടുന്ന അടിസ്ഥാന പർവതാരോഹണ കോഴ്‌സുകളാണ് ഇതിൽ ഉൾപ്പെടുന്നത്. രണ്ടാം ഘട്ട പരിശീലനം ഉത്തരകാശിയിലെ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ്ങിൽ നിന്നുമാണ്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെയാണ് 10 ദിവസത്തെ അവസാന ഘട്ട പര്യവേക്ഷണത്തിന് തിരഞ്ഞെടുക്കുക. എവറസ്റ്റ് ഉൾപ്പെടെയുള്ള കൊടുമുടിയുടെ മുകളിലെത്തി ദേശീയപതാക നാട്ടുകയെന്നതാണ് അർജുൻ പാണ്ഡ്യന്റെ അടുത്ത സ്വപ്നം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com