മലങ്കര ജലാശയത്തിലെ ജലനിരപ്പ് താഴ്ത്തി; പെരുമഴ പെയ്യുമ്പോൾ ഇവിടെ കിട്ടാനില്ല കുടിവെള്ളം

ജലനിരപ്പ് താഴ്ന്ന മലങ്കര ജലാശയത്തിന്റെ ദൃശ്യം. ഡാമിന്റെ ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് താഴ്ത്തിയതിനാൽ ജലാശയത്തിന്റെ സമീപത്തു താമസിക്കുന്നവർക്കു വെള്ളം ലഭിക്കാതെയായി. 					ചിത്രം: റെജു അർനോൾഡ് ∙ മനോരമ
ജലനിരപ്പ് താഴ്ന്ന മലങ്കര ജലാശയത്തിന്റെ ദൃശ്യം. ഡാമിന്റെ ഷട്ടറുകൾ ഉയർത്തി ജലനിരപ്പ് താഴ്ത്തിയതിനാൽ ജലാശയത്തിന്റെ സമീപത്തു താമസിക്കുന്നവർക്കു വെള്ളം ലഭിക്കാതെയായി. ചിത്രം: റെജു അർനോൾഡ് ∙ മനോരമ
SHARE

മുട്ടം∙ മഴക്കാലം എത്തിയതോടെ മലങ്കര ജലാശയത്തിലെ ജലനിരപ്പ് താഴ്ത്തി. ഇതോടെ അറക്കുളം, കുടയത്തൂർ, വെള്ളിയാമറ്റം, മുട്ടം പഞ്ചായത്തുകളിലെ ശുദ്ധജല വിതരണം ഭാഗികമായി മുടങ്ങുന്ന അവസ്ഥയായി. അണക്കെട്ടിലെ 2 ഷട്ടറുകൾ 40 സെന്റീമീറ്റർ വീതം ഉയർത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വരെ 40 മീറ്ററായിരുന്ന ജലനിരപ്പ് 38.02 മീറ്ററാക്കി കുറച്ചു. ഇപ്പോൾ ജലാശയത്തിലെ ജലനിരപ്പ് താഴ്ന്ന നിലയിലാണ്.

വടക്കനാർ, നച്ചാർ, മൂലമറ്റം വൈദ്യുതി നിലയത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം പുറം തള്ളുന്ന വെള്ളം ഇവയാണ് ജലാശയത്തിൽ ഒഴുകിയെത്തുന്നത്. കൂടാതെയുള്ളത് ചെറിയ തോടുകളാണ്. തുടർച്ചയായി മഴയില്ലാത്തതിനാൽ തോടുകൾ വറ്റുന്നതും ജലാശയത്തിൽ വെള്ളം കുറയാൻ കാരണമാകും. മഴ കാര്യമായി ഇല്ലാത്തതിനാൽ വടക്കനാറും നച്ചാറും സജീവമല്ല. ഈ പുഴകളിൽ നിന്നു വെള്ളം എത്തിയാൽ മാത്രമേ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയുള്ളു. എന്നാൽ മഴയില്ലാത്തതിനാൽ അണക്കെട്ട് വറ്റുകയാണ്.

പ്രധാന പമ്പിങ് സ്റ്റേഷനുകളിലും വെള്ളം കുറഞ്ഞതോടെ പമ്പിങ് കുറയും. ഇതു മലങ്കര ജലാശയത്തെ ആശ്രയിച്ചു ശുദ്ധജല വിതരണം നടത്തുന്ന വിവിധ പഞ്ചായത്തുകളിലെ പമ്പിങ് മുടങ്ങാൻ കാരണമാകും. ജലനിരപ്പ് താഴ്ന്നു നിന്നാൽ ഈ പഞ്ചായത്തുകളിലെ ശുദ്ധജലക്ഷാമം രൂക്ഷമാകുമെന്നു നാട്ടുകാർ പറയുന്നു. കാലവർഷം ശക്തമാകുന്നതു വരെ മലങ്കര ജലാശയത്തിലെ ജലനിരപ്പ് ഉയർത്തി നിർത്തണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA