ADVERTISEMENT

കട്ടപ്പന ∙ നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ സർവീസിൽനിന്നു പിരിച്ചുവിട്ട മുൻ എഎസ്ഐ മദ്യപിച്ചു വാഹനമോടിച്ചു സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയതായി പരാതി. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ 2 പേർക്കു പരുക്കേറ്റു. ഇവർ കട്ടപ്പനയിലെ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകിട്ട് അഞ്ചോടെ കട്ടപ്പന റെസ്റ്റ് ഹൗസിനു സമീപമായിരുന്നു അപകടം.

ഇരു വാഹനങ്ങളും പള്ളിക്കവല ഭാഗത്തേക്കു പോകുകയായിരുന്നു. പിന്നാലെയെത്തിയ മുൻ എഎസ്ഐ ഓടിച്ച കാർ സ്കൂട്ടറിൽ ഇടിച്ചു വണ്ടിയെ നിരക്കിക്കൊണ്ടുപോയി. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഇദ്ദേഹം വാഹനവുമായി രക്ഷപ്പെടാൻ ശ്രമിച്ചതു സംഘർഷാവസ്ഥ സൃഷ്ടിച്ചു.   കട്ടപ്പന പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com