ADVERTISEMENT

നെടുങ്കണ്ടം ∙ ലാഭത്തിന്റെ ഒരു വിഹിതം സന്നദ്ധ പ്രവർത്തനങ്ങൾക്കു മാറ്റിവച്ച് സമൃദ്ധി ന്യൂട്രിമിക്സ്. പാമ്പാടുംപാറ പഞ്ചായത്ത് പത്താം വാർഡിലാണ് സമൃദ്ധി ന്യൂട്രിമിക്സ് എന്ന കുടുംബശ്രീ യൂണിറ്റ് പ്രവർത്തിക്കുന്നത്. 2006ൽ ആരംഭിക്കുന്ന സമയത്ത് 20 പേരുണ്ടായിരുന്നു. ഇപ്പോൾ 7 പേരുടെ നേതൃത്വത്തിലാണു പ്രവർത്തനം. ഉഷ ബാലചന്ദ്രൻ, ബിജി മധു, ശാന്തമ്മ ചന്ദ്രൻ, വിജയമ്മ പുഷ്പരാജൻ, മിനി മധു, സുനിത സുധൻ, സൂസമ്മ ബൈജു എന്നിവരാണ് അംഗങ്ങൾ. ‘അമൃതം’ പൊടിയാണ് യൂണിറ്റിൽ ഉൽപാദിപ്പിക്കുന്നത്.

ഇവ അങ്കണവാടികളിലൂടെ വിതരണത്തിനെത്തിക്കും. അങ്കണവാടിയിലൂടെ വിതരണം ചെയ്യുന്ന ശർക്കര, റാഗി, കടല, അവൽ, നുറുക്ക് ഗോതമ്പ്, ഉഴുന്ന്, കറിക്കടല, ചെറുപയർ എന്നിവ‌യും വിതരണത്തിന് എത്തിക്കുന്നുണ്ട്. ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിതഭാഗം സന്നദ്ധപ്രവർത്തനങ്ങൾക്കു വിനിയോഗിക്കും. മേഖലയിലെ 6 പഞ്ചായത്തുകളിലെ അങ്കണവാടിയിലേക്കു വിതരണം ചെയ്യുന്നത് സമൃദ്ധിയിൽ ഉൽപാദിപ്പിക്കുന്ന അമൃതം പൊടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com