മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ച്, സ‌ംഘർഷം

പീരുമേട് സിവിൽ സ്റ്റേഷൻ പരിസരത്ത് യൂത്ത് കോൺഗ്രസ് മാർച്ച് പൊലീസ് തടഞ്ഞപ്പോൾ.
പീരുമേട് സിവിൽ സ്റ്റേഷൻ പരിസരത്ത് യൂത്ത് കോൺഗ്രസ് മാർച്ച് പൊലീസ് തടഞ്ഞപ്പോൾ.
SHARE

പീരുമേട് ∙ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രകടനമായി എത്തിയ പ്രവർത്തകരെ ബാരിക്കേഡ് ഉപയോഗിച്ചു പൊലീസ് തടഞ്ഞതോടെയാണ് ഉന്തും തള്ളും ഉണ്ടായത്. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കി.

കെപിസിസി ജനറൽ സെക്രട്ടറി എസ്.അശോകൻ സമരം ഉദ്ഘാടനം ചെയ്തു. സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്നതിനു സിപിഎം–ബിജെപി രഹസ്യ ധാരണ ഉണ്ടായതായി അശോകൻ ആരോപിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യ അധ്യക്ഷത വഹിച്ചു.എം.ഷാഹുൽ ഹമീദ്, ബെന്നി പെരുവന്താനം, മനോജ് രാജൻ, എബിൻ കുഴിവേലിമറ്റം, റോബിൻ കാരയ്ക്കാട്ട്, ആൽഫിൻ ഫിലിപ്പ്, സി.യേശുദാസ്, കാജാ പാമ്പനാർ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS