ADVERTISEMENT

കുമളി∙ 100 അടി താഴ്ചയുള്ള കിണറ്റിൽ വീണ പുലിയെ അഗ്നിരക്ഷാസേനയും വനപാലകരും ചേർന്നു രക്ഷപ്പെടുത്തി. തമിഴ്നാട്ടിലെ തേനിക്കു സമീപം ബൂദിപ്പുറത്താണു സംഭവം. തോട്ടത്തിലെ കിണറ്റിൽ നിന്ന് അസാധാരണമായ ശബ്ദം കേട്ടു നോക്കിയപ്പോഴാണ് തോട്ടമുടമ പെരുമാൾ കിണറ്റിൽ പുലിയെ കണ്ടത്. ഉടൻ വനപാലകരെ വിവരമറിയിച്ചു.

തേനി ജില്ലാ ഫയർ ഓഫിസർ കല്യാൺകുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് രക്ഷപ്പെടുത്തിയത്. കിണറ്റിലേക്കു വലയിറക്കി അതിൽ കയറിയ പുലിയെ വലിച്ചു കയറ്റുകയായിരുന്നു. കരയോട് അടുത്തപ്പോൾ പുലി വലയിൽ നിന്നുചാടി കാട്ടിലേക്ക് ഓടി. ആൺപുലിയാണെന്നും ഏകദേശം 3 വയസ്സുണ്ടെന്നും വനംവകുപ്പ് പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com