ADVERTISEMENT

പൂമാല∙ നയനമനോഹരമായ ഞണ്ടിറുക്കി വെള്ളച്ചാട്ടത്തിനു സമീപം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യം ശക്തം. ഇവിടെ എത്തുന്ന സഞ്ചാരികൾക്കു പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനും അപകടരഹിതമായി കാഴ്ചകൾകണ്ടു മടങ്ങാനുമുള്ള സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെള്ളച്ചാട്ടത്തിനു സമീപത്തേക്കുള്ള കയറ്റത്തിൽ കുറച്ചു ഭാഗത്തുമാത്രമാണ് പടികളും കൈവരിയുമുള്ളത്. ഇതുകഴിഞ്ഞാൽ തെന്നുന്ന പാറകളിൽ കൂടിവേണം വെള്ളച്ചാട്ടത്തിനു മുകളിലെത്താൻ.

ഇവിടെ ഏറെ ശ്രദ്ധിച്ച് കയറിയില്ലെങ്കിൽ അപകടത്തിൽപെടാൻ സാധ്യത ഏറെയാണ്. വെള്ളച്ചാട്ടത്തിനു സമീപത്തേക്കു കയറാനായി നിർമിച്ചിട്ടുള്ള നടകളിൽ കുറച്ചു ഭാഗത്തു കൈവരിയും പിടിപ്പിച്ചിട്ടില്ല. വെള്ളച്ചാട്ടം കാണാനായി എത്തുന്ന സഞ്ചാരികൾക്ക് ശുചിമുറി സൗകര്യത്തിനായി സമീപത്തെ കുറ്റിക്കാടുകൾ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇവിടെ ശുചിമുറി സൗകര്യവും വെള്ളച്ചാട്ടം കാണാനെത്തുന്നവർക്ക് വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

വെള്ളച്ചാട്ടത്തിനു മുകളിൽ അപകടരഹിതമായി എത്തിച്ചേരാൻ കഴിയുന്ന രീതിയിൽ പടകളും കൈവരികളും ഒരുക്കിയാൽ ജില്ലയിലെ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന സ്ഥലമായി മാറും. വെള്ളിയാമറ്റം പഞ്ചായത്തും ഡിടിപിസിയും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി പ്രവേശനഫീസ് ഏർപ്പെടുത്തുകയും ചെയ്താൽ പഞ്ചായത്തിനു വരുമാനമാകും. ഈ തുക ഉപയോഗിച്ച് ഞണ്ടിറുക്കി ടൂറിസം പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com