ADVERTISEMENT

കുളമാവ്∙ മണ്ണും ചെളിയും അടിഞ്ഞതോടെ വടക്കേപ്പുഴ തടയണയുടെ സംഭരണശേഷി കുറഞ്ഞു. തടയണയുടെ വൃഷ്ടിപ്രദേശത്ത് കെഎസ്ഇബി ഏറ്റെടുത്ത സ്ഥലത്തു മണ്ണ് മാറ്റി ഡാമിന്റെ സംഭരണശേഷി കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഉരുൾപൊട്ടിയും തടയണ തകർന്നും ഒഴുകിയെത്തിയ മണ്ണും ചെളിയും അടിത്തട്ടിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. മഴ ശക്തമാകുമ്പോൾ വടക്കേപ്പുഴ നിറഞ്ഞുകവിയും. ഇതോടെ പുഴയോരത്തെ 40 ഏക്കറോളം കൃഷിഭൂമി വെള്ളത്തിലാകുമെന്ന് ആശങ്കയുണ്ട്.

കുളമാവ് ഡാമിലേക്കു വെള്ളമെത്തിക്കാൻ നിർമിച്ചതാണ് വടക്കേപ്പുഴ തടയണ. വടക്കേപ്പുഴയാറിൽ കുറുകെ കുളമാവ് പൊലീസ് സ്റ്റേഷനു സമീപത്തു തടയണ കെട്ടി തടഞ്ഞുനിർത്തി വെള്ളം ഇടുക്കി ജലാശയത്തിൽ പമ്പു ചെയ്തു എത്തിക്കുന്ന പദ്ധതിയാണിത്. എല്ലാ വർഷവും മഴക്കാലത്തു ഇവിടെ വെള്ളം കയറി കൃഷി നശിക്കാറുണ്ട്. വർഷങ്ങളായി ഒഴുകിയെത്തുന്ന ചെളിയും മണ്ണും നിറഞ്ഞ് ഡാമിന്റെ സംഭരണശേഷി പാതിയായി.

കലക്ടറുടെ ജനസമ്പർക്ക പരിപാടിയിൽ പരാതി കൊടുത്തതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രശ്ന പരിഹാരമായി കൃഷിഭൂമിക്ക് സംരക്ഷണഭിത്തി നിർമിച്ചു നൽകുകയോ, വെള്ളം കയറുന്ന കൃഷിയിടങ്ങൾ കെഎസ്ഇബി ഏറ്റെടുക്കുകയോ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്തിന്റെ ആഴം കൂട്ടുകയോ ചെയ്യണമെന്നും ഇതിനായി കെഎസ്ഇബിയുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കണമെന്നും റിപ്പോർട്ട് നൽകി.  ഇടുക്കി തഹസിൽദാർ ഈ റിപ്പോർട്ട് സമർപ്പിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും വൈദ്യുതി ബോർഡ് അധികൃതർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com