ഇടുക്കി ജില്ലയിൽ ഇന്ന് അറിയാൻ, ഓർക്കാൻ (29–06–2022)

SHARE

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്

ചെറുതോണി ∙ പൈനാവിലെ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താൻ ജൂലൈ 1നു രാവിലെ 11നു സ്കൂളിൽ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാർഥികൾക്ക് നഴ്സിങ് കൗൺസിൽ അംഗീകരിച്ച എഎൻഎം, കേരള നഴ്സ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ അംഗീകരിച്ച ഹെൽത്ത് വർക്കേഴ്സ് സർട്ടിഫിക്കറ്റും നഴ്സിങ് കൗൺസിൽ റജിസ്ട്രേഷനും ജിഎൻഎം, ബിഎസ്‌സി നഴ്സിങ് ഇവയിൽ ഏതെങ്കിലും യോഗ്യത ഉണ്ടായിരിക്കണം. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് എത്തണം. ഫോൺ: 9446929521, 04862 291354

ലൈബ്രേറിയൻ 

ചെറുതോണി ∙ പൈനാവിലെ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ലൈബ്രേറിയൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താൻ ജൂലൈ 1ന് ഉച്ചയ്ക്ക് 12 നു സ്കൂളിൽ കൂടിക്കാഴ്ച നടക്കും. ലൈബ്രറി സയൻസിൽ ബിരുദവും കംപ്യൂട്ടറൈസ്ഡ് ലൈബ്രറികളിൽ 3 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് എത്തണം. ഫോൺ: 9446929521, 04862 291354

അധ്യാപക നിയമനം

വണ്ണപ്പുറം∙ വണ്ണപ്പുറം എസ്എൻഎം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ കൊമേഴ്സ് വിഭാഗത്തിലേക്ക് വൊക്കേഷനൽ ടീച്ചർ(അക്കൗണ്ട്സ് എക്സിക്യൂട്ടീവ്) താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ളവർ നാളെ രാവിലെ 10.30നു സർട്ടിഫിക്കറ്റുകളുമായി എത്ത‌‌ണം.

വണ്ണപ്പുറം∙ വണ്ണപ്പുറം എസ്എൻഎം ഹൈസ്കൂളിലേക്ക് എൽപിഎസ്ടി, യുപിഎസ്ടി, എച്ച്എസ്ടി(ഇംഗ്ലിഷ്), എച്ച്എസ്ടി(മലയാളം) എന്നീ വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ആവശ്യമായ രേഖകൾ സഹിതം ഇന്നും  നാളെയുമായി സ്കൂൾ ഓഫിസിൽ എത്തണം.

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

തൊടുപുഴ∙ ടൂറിസം വകുപ്പിനു കീഴിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം ആരംഭിച്ചു. ഫ്രണ്ട് ഓഫിസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബവ്റിജസ് സർവീസ്, ഫുഡ് പ്രൊഡക്‌ഷൻ എന്നിവയിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത എസ്എസ്എൽസി. അപേക്ഷൈ ഫോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിൽ നിന്നും www.fcikerala.org എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. ഫോൺ: 04862–224601

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS