ആടിനെ പിരിയാൻ വയ്യാതെ എട്ടാം ക്ലാസുകാരൻ; വിറ്റ ആടിനെ അധികവില കൊടുത്തു തിരികെവാങ്ങി രക്ഷിതാക്കൾ

കുഞ്ഞനാടും സഞ്ജയും തിരികെ വീട്ടിലെത്തിയ ശേഷം.
കുഞ്ഞനാടും സഞ്ജയും തിരികെ വീട്ടിലെത്തിയ ശേഷം.
SHARE

നെടുങ്കണ്ടം ∙ തന്റെ പ്രിയപ്പെട്ട കുഞ്ഞനാടിനെ മാതാപിതാക്കൾ വിറ്റു കാശു വാങ്ങിയത് എട്ടാം ക്ലാസുകാരൻ സഞ്ജയ്ക്കു സഹിക്കാനായില്ല. വാങ്ങിച്ചോണ്ട് പോയ വഴിയേ കച്ചവടക്കാരനുമായി കുഞ്ഞൻ ‘ഉടക്കുക’ കൂടി ചെയ്തതോടെ കൊടുത്ത തുകയെക്കാൾ കുടുതൽ നൽകി തിരികെ വാങ്ങി ആടിന്റെയും കുഞ്ഞുടമയുടെയും സങ്കടം ഒന്നിച്ചുമാറ്റി. മുണ്ടിയെരുമയിൽ ഇന്നലെയാണ് രസകരമായ ആടുകഥ നടന്നത്. മുണ്ടിയെരുമ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി സഞ്ജയുടെ വളർത്താടാണ് കുഞ്ഞനെന്ന 2 വയസ്സുള്ള മുട്ടനാട്.

കുഞ്ഞന്റെ ജനനത്തോടെ‌ തള്ളയാട് ചത്തുപോയി. പുറത്തു നിന്നു പാൽ വാങ്ങി നൽകിയാണ് കു‍ഞ്ഞനെ വളർത്തിയത്. ഇരുകാലിനും വൈകല്യമുണ്ടായിരുന്ന കുഞ്ഞനെ നിരന്തര പരിശീലനത്തിലുടെ മാറ്റിയെടുത്തതും സഞ്ജയ് തന്നെ. സ‍ഞ്ജയിനൊപ്പം പ്രഭാതഭക്ഷണത്തോടെയാണ് കുഞ്ഞന്റെ ദിവസം തുടങ്ങുന്നതുതന്നെ. കൂടെ സ്കൂളിൽ പോകാനും ആൾ ഒരുക്കമാണ്. അതിനാൽ വീട്ടുകാർ കെട്ടിയിടും. കഴിഞ്ഞ ദിവസം കുഞ്ഞനെ വിൽക്കാനായി വീട്ടുകാർ തീരുമാനിച്ചു. 16,500 രൂപയ്ക്കു കച്ചവടമുറപ്പിച്ചു.

ഇതറിഞ്ഞതോടെ സഞ്ജയ് കരച്ചിൽ തുടങ്ങി. ആടിനൊപ്പം കരഞ്ഞുകൊണ്ട് പിന്നാലെപ്പോവുകയും ചെയ്തു. വാഹനത്തിൽ കിടന്ന് കുഞ്ഞനാടും ഇടിയും ബഹളവും കരച്ചിലും ആരംഭിച്ചു. ഇതോടെ, സഞ്ജയുടെ പിതാവ് നെടുങ്കണ്ടം കെഎസ്ആർടിസിയിലെ ഡ്രൈവറായ സുനിൽ കുമാറിന െകച്ചവടക്കാരൻ വിളിച്ചു. ആട് വാഹനത്തിൽ കിടന്ന് അലമ്പുണ്ടാക്കുന്ന വിവരമറിയിച്ചു. സുനിൽ തൂക്കുപാലം ടൗണിലെത്തി 500 രൂപ കൂടുതൽ നൽകി ആടിനെ തിരികെ വാങ്ങി. വീട്ടിലെത്തിയതോടെ കുഞ്ഞനും സന്തോഷം, സഞ്ജയ്ക്കും സന്തോഷം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS