ADVERTISEMENT

മുട്ടം ∙ നിയന്ത്രണം വിട്ടു റോഡിൽ നിന്ന് തെന്നിമാറിയ കാർ തേക്കുമരത്തിൽ ഇടിച്ചുനിന്നു. ആർക്കും പരുക്കില്ല. ഉപ്പുതറ സ്വദേശികൾ സഞ്ചരിച്ച കാർ ഇന്നലെ മൂന്നോടെ ശങ്കരപ്പളളിക്കു സമീപമാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതത്തൂൺ ഒടിഞ്ഞു.

കാറിന് സാരമായ കേടുപാട് സംഭവിച്ചു. മഴക്കാലത്ത് ബ്രേക്ക് ഉപയോഗിക്കുമ്പോൾ വാഹനം നിയന്ത്രിക്കാൻ കഴിയാത്ത വിധം വാഹനങ്ങൾ റോഡിലൂടെ തെന്നി മാറുന്നത് ഈ ഭാഗത്ത് പതിവാണ്. റോഡിനു സമീപം മുന്നറിയിപ്പു ബോർഡ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com