ADVERTISEMENT

തൊടുപുഴ∙ ജില്ലയിൽ കോവിഡ് കേസുകളിൽ വീണ്ടും വർധന. ഇന്നലെ 113 പേർക്കും ബുധനാഴ്ച 114 പേർക്കുമാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാഴ്ചയായി പ്രതിദിന കോവിഡ് കേസുകളിൽ വർധനയുണ്ട്. കോവിഡ് കേസുകൾ ക്രമേണ വർധിക്കുന്നുണ്ടെങ്കിലും വലിയതോതിൽ പരിശോധന വ്യാപിപ്പിക്കേണ്ട സാഹചര്യം നിലവിൽ ജില്ലയിൽ ഇല്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ജില്ലയിൽ കോവിഡ് ഗുരുതരമാകുന്ന കേസുകളൊന്നും അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ പറയുന്നു.

മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ ഉൾപ്പെടെയുള്ള മുൻകരുതലുകളിൽ വീഴ്ച വരുത്തുന്നതു വ്യാപനം കൂടാൻ ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പൊതുഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയെങ്കിലും ഭൂരിഭാഗം പേരും പഴയ ജാഗ്രതയോടെ പെരുമാറുന്നില്ല. പൊതു ചടങ്ങുകളിൽ പോലും മാസ്ക്കുകൾ ധരിക്കുന്നവർ ചുരുക്കം.

സാനിറ്റൈസർ വ്യാപാര സ്ഥാപനങ്ങളിൽനിന്നു പോലും അപ്രത്യക്ഷമായി. ബൂസ്റ്റർ ഡോസ് എടുക്കാനുള്ളവർ എത്രയും വേഗം എടുക്കണമെന്നും സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ അധ്യാപകരുടെ ബൂസ്റ്റർ ഡോസ് വൈകിപ്പിക്കരുതെന്നും അധികൃതർ അറിയിച്ചു. പനിയോ ലക്ഷണങ്ങളോ ഉള്ള കുട്ടികളെയും കോവിഡ് ബാധിതരുമായി പ്രാഥമിക സമ്പർക്കമുള്ള കുട്ടികളെയും സ്കൂളിൽ വിടരുത്. കോവിഡ് മാത്രമല്ല, മറ്റു പനികളും വ്യാപകമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com