ADVERTISEMENT

തൊടുപുഴ∙ ജില്ലയിൽ കാലവർഷം ശക്തി പ്രാപിക്കുന്നു. തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിൽ ഇന്നലെ രാവിലെ മുതൽ കാര്യമായ ഇടവേളയില്ലാതെ മഴ തുടർന്നു. അടിമാലി, മൂന്നാർ, ചെറുതോണി, കട്ടപ്പന തുടങ്ങി ഹൈറേഞ്ചിന്റെ പല ഭാഗങ്ങളിലും പകൽ ഇടവിട്ട് മഴയായിരുന്നു. ജില്ലാ ആസ്ഥാന മേഖലയിൽ രാവിലെ കാറ്റുമുണ്ടായി. കാര്യമായ കെടുതികൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പലയിടങ്ങളിലും വൈകിട്ടും മഴ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്നും നാളെയും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിച്ചേക്കാം. കർണാടക തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെയും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായാണ് മഴ സാധ്യത നിലനിൽക്കുന്നത്.

ഇത്തവണ തുടക്കം മുതൽ വളരെ ദുർബലമായിരുന്നു കാലവർഷം. ഒരു മാസം പിന്നിടുമ്പോൾ സാധാരണ ലഭിക്കുന്നതിന്റെ പകുതി പോലും മഴ പെയ്തിട്ടില്ല. ജില്ലയിൽ 68% മഴ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ ഒന്നു മുതൽ ഇന്നലെ വരെ 735.7 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ച സ്ഥാനത്ത് ലഭിച്ചത് 235.3 മില്ലിമീറ്റർ മഴ മാത്രം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മഴ കൂടുതൽ ലഭിച്ചേക്കുമെന്നാണ് പ്രവചനം. അതേസമയം, ഈ വർഷം ജില്ലയിൽ വേനൽമഴ ശക്തമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com