കട്ടപ്പനയിൽ എൽഡിഎഫിന്റെ ബഹുജന കൂട്ടായ്മ

എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
SHARE

കട്ടപ്പന ∙ യുഡിഎഫും ബിജെപിയും നടത്തുന്ന അക്രമ സമരങ്ങൾക്കും നുണ പ്രചരണങ്ങൾക്കും എതിരെയും വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്ന സംസ്ഥാന സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചും എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. ഇതിനു മുന്നോടിയായി ബഹുജന മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഒഴിവാക്കി. മഴയും തണുപ്പും അവഗണിച്ച് നൂറുകണക്കിന് പ്രവർത്തകർ കൂട്ടായ്മയിൽ അണിചേർന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.ജയചന്ദ്രൻ പൊതുയോഗം ഉദ്ഘാടനം ചെയ്തു.

എൽഡിഎഫ് സർക്കാരിനെതിരെ യുക്തിക്കു നിരക്കാത്ത നുണപ്രചരണങ്ങൾ നടത്താൻ യുഡിഎഫും ബിജെപിയും കൈ കോർത്തിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമനില തെറ്റിയ കോൺഗ്രസ് കലാപത്തെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുകയാണ്. ഇഡിയെ ഉപയോഗിച്ച് 7 സംസ്ഥാനങ്ങളിൽ കോൺഗ്രസ് സർക്കാരുകളെ മോദിയും അമിത്ഷായും ചേർന്ന് അട്ടിമറിച്ചിട്ടും കെപിസിസി ഇഡിയെയും കേന്ദ്ര ഏജൻസികളെയും പിന്തുണയ്ക്കുന്ന നയമാണ് ഇവിടെ കൈക്കൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പഴയ ബസ് സ്റ്റാൻഡിൽ ചേർന്ന യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം മാത്യു വർഗീസ്, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി  സത്യൻ മൊകേരി, കേരള കോൺഗ്രസ്(എം) സംസ്ഥാന ജനറൽ സെക്രട്ടറി അലക്സ് കോഴിമല, ജനാധിപത്യ കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.ജോസഫ്, വാഴൂർ സോമൻ എംഎൽഎ, ജോസ് പാലത്തിനാൽ, കെ.വി.ശശി, റോമിയോ സെബാസ്റ്റ്യൻ, കെ.സലിംകുമാർ, ഇ.എസ്.ബിജിമോൾ എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS