ADVERTISEMENT

കട്ടപ്പന∙ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് 2 പേർക്ക് പരുക്കേറ്റു. വെള്ളിലാംകണ്ടം സ്വദേശികളായ ഓട്ടോറിക്ഷാ ഡ്രൈവർ ജിത്തുമോൻ(21), യാത്രക്കാരി ആതിര സന്തോഷ്(27) എന്നിവർക്കാണ് പരുക്കേറ്റത്. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിൽ വെള്ളിലാംകണ്ടം പാറമടയ്ക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെയായിരുന്നു അപകടം.

കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ ശേഷം മടങ്ങുമ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ 20 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞത്. പരുക്കേറ്റവർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കട്ടപ്പനയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി നാട്ടുകാരുടെ സഹായത്തോടെ ഓട്ടോറിക്ഷ റോഡിൽ എത്തിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com