ADVERTISEMENT

മുള്ളരിങ്ങാട്∙ മുള്ളരിങ്ങാട് പുഴയ്ക്ക് ആഴം കൂട്ടുന്നതിനിടെ മണ്ണുമാന്തി യന്ത്രം വെള്ളത്തിൽ മുങ്ങി. വ്യാഴാഴ്ച ഉച്ചയ്ക്ക് മുള്ളരിങ്ങാട് പുഴയിലാണ് സംഭവം. ആഴം കൂട്ടുന്ന ജോലികൾ നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായുണ്ടായ മഴയിൽ മല വെള്ളം പെട്ടെന്ന് പുഴയിലേക്ക് എത്തിയതാണ് യന്ത്രം മുങ്ങാൻ കാരണം. ഈ സമയം ഡ്രൈവർ   ഭക്ഷണം കഴിക്കാൻ പോയിരുന്നു. വെള്ളം ഇറങ്ങിയതിനു ശേഷം ഇന്നലെ ക്രെയിൻ ഉപയോഗിച്ചാണ് മുങ്ങിക്കിടന്ന മണ്ണുമാന്തി യന്ത്രം കരയിൽ എത്തിക്കാനായത്. 

വെള്ളപ്പൊക്ക നിയന്ത്രണ  ഭാഗമായി ചെറുകിട ജലസേചന വകുപ്പാണ് പുഴയിലെ ചെളിയും മണലും തടസ്സങ്ങളും നീക്കി നീരൊഴുക്കു സുഗമമാക്കുന്ന നടപടികൾ തുടങ്ങിയത്. പണി അവസാന ഘട്ടത്തിൽ എത്തിയപ്പോഴാണ് മഴ കനത്തതും പുഴയിൽ വെള്ളം പൊങ്ങിയതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com