കുഴി ഗർത്തമായി, വഴി ദുരിതമായി; മൂന്നു മാസമായിട്ടും അടയ്ക്കാൻ നടപടിയില്ല

കാഞ്ഞിരമറ്റം ബൈപാസ് ജംക്‌ഷനിൽ പൈപ്പ് പൊട്ടിയ ഭാഗത്തെ റോഡ് ശരിയായി മൂടാത്തതിനെത്തുടർന്ന് വലിയ കുഴിയായ നിലയിൽ.                                   ചിത്രം: മനോരമ
കാഞ്ഞിരമറ്റം ബൈപാസ് ജംക്‌ഷനിൽ പൈപ്പ് പൊട്ടിയ ഭാഗത്തെ റോഡ് ശരിയായി മൂടാത്തതിനെത്തുടർന്ന് വലിയ കുഴിയായ നിലയിൽ. ചിത്രം: മനോരമ
SHARE

തൊടുപുഴ ∙ നഗരമധ്യത്തിൽ ജലവിതരണ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് റോഡിലെടുത്ത കുഴി മൂന്നു മാസമായിട്ടും അടയ്ക്കാൻ നടപടിയില്ല. മൂവാറ്റുപുഴ റോഡിൽ സിവിൽ സ്റ്റേഷനു മുൻ ഭാഗത്ത് കാഞ്ഞിരമറ്റം ബൈപാസ് ജംക്‌ഷനിലാണ് യാത്രക്കാർക്ക് അപകടക്കെണിയായ കുഴി. മാറിയിരിക്കുന്നത്. പൈപ്പ് മാറ്റി സ്ഥാപിക്കാൻ എടുത്ത വലിയ കുഴി ദിവസങ്ങൾ എടുത്താണ് മൂടിയത്.

ഇവിടെ ശരിയായി നന്നാക്കാതെ കിടന്ന ഭാഗം വലിയ കുഴിയായി. മഴ ശക്തമായതോടെ ഇതു കിടങ്ങായി. കുഴിയെടുത്ത ഭാഗം നന്നാക്കാനുള്ള പണം പൊതുമരാമത്ത് വകുപ്പിൽ അടച്ചിട്ടുണ്ടെന്ന് ജലഅതോറിറ്റി പറയുന്നു. കാഞ്ഞിരമറ്റം മങ്ങാട്ടുകവല ബൈപാസിലെ കുഴികൾ കഴിഞ്ഞ മാസം 2 തവണയായി അടച്ചെങ്കിലും ഇപ്പോഴും പല ഭാഗത്തും കുഴികൾ മൂടാതെ കിടക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS