ADVERTISEMENT

വണ്ടിപ്പെരിയാർ ∙ കോൺഗ്രസ് പ്രതിഷേധ സദസ്സ് വേദിക്കരുകിൽ എത്തി സിപിഎം പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയത് സംഘർഷത്തിനിടയാക്കി. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചത്. ഇ.എം. ആഗസ്തി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നതിടെ  എകെജി ഓഫിസ് ആക്രമത്തിൽ പ്രതിഷേധിച്ചു സിപിഎം നടത്തിയ പ്രകടനം എത്തിയത്. വേദിക്കു മുന്നിൽ പ്രകടനം എത്തിയപ്പോൾ  സിപിഎം പ്രവർത്തകർ അവിടെ നിന്ന് മുദ്രാവാക്യം മുഴക്കി. 

പ്രസംഗം നിർത്താൻ ആഗസ്തിയും കൂട്ടാക്കിയില്ല. ഇതിനിടെ വേദിക്ക് ചുറ്റം പൊലീസ് വലയം തീർത്തു. ഏതാനും മിനിറ്റുകൾ മുദ്രാവാക്യം മുഴക്കി നിന്ന ശേഷം സി പിഎം പ്രവർത്തകർ പിൻവാങ്ങി. യോഗവും പ്രകടനവും കണക്കിലെടുത്ത് വൻ പൊലീസ് വ്യൂഹത്തെ വിന്യസിച്ചിരുന്നു.

വാളാടി, വണ്ടിപ്പെരിയാർ  കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സിൽ പി.ടി. വർഗീസ് അധ്യക്ഷത വഹിച്ചു. സിറിയക് തോമസ്, ഷാജി പൈനാടത്ത്, പി.ആർ. അയ്യപ്പൻ, പി.എ. അബ്ദുൽ റഷീദ്, ആർ. ഗണേശൻ, പി. നളിനാക്ഷൻ , കെ. ഉദയകുമാർ, കെ.എ. സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com