മദ്യപിച്ച് ആംബുലൻസ് ഓടിച്ച് അപകടം ഉണ്ടാക്കി; ഡ്രൈവർ‍ക്കെതിരെ കേസ്

ഇന്നലെ ഇടവെട്ടിയിൽ ആംബുലൻസ് ഇടിച്ച് തകർന്ന ഓട്ടോറിക്ഷ. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരുക്കേറ്റു. മദ്യപിച്ച് വാഹനം ഓടിച്ച ആംബുലൻസ് ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുത്തു
ഇന്നലെ ഇടവെട്ടിയിൽ ആംബുലൻസ് ഇടിച്ച് തകർന്ന ഓട്ടോറിക്ഷ. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് പരുക്കേറ്റു. മദ്യപിച്ച് വാഹനം ഓടിച്ച ആംബുലൻസ് ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുത്തു
SHARE

തൊടുപുഴ ∙ ഡ്രൈവർ മദ്യപിച്ച്  ഓടിച്ച ആംബുലൻസ് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക്  പരുക്കേറ്റു. ആംബുലൻസ് ഡ്രൈവർ കാഞ്ഞിരമറ്റം സ്വദേശി കണ്ണിപ്പള്ളിൽ യേശുദാസിന്റെ (53) പേരിൽ പൊലീസ് കേസ് എടുത്തു. ഓട്ടോ ഡ്രൈവർ ഇടവെട്ടി മലയിൽ അഷ്റഫിനെ ഏഴല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ് ഇടവെട്ടി വലിയജാരം ഭാഗത്താണ് സംഭവം. കലയന്താനി ഭാഗത്ത് രോഗിയെ ഇറക്കി തിരികെ വന്ന ആംബുലൻസാണ് ഓട്ടോയിൽ ഇടിച്ചത്. ആംബുലൻസ് ഡ്രൈവർ  മദ്യപിച്ചിരുന്നെന്ന് സംശയിച്ച് നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിൽ അറിയിച്ചു. വൈദ്യ പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി തെളിഞ്ഞതായി പൊലീസ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS