ADVERTISEMENT

കട്ടപ്പന∙ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്ത കാരണം മറുപടി പറഞ്ഞ് മടുക്കുകയാണ് കട്ടപ്പന നഗരസഭയിലെ ജീവനക്കാർ. ഡോ.അബ്ദുൽ കലാമിന്റെയും വാജ്പേയിയുടെയും പേരിൽ പ്രധാനമന്ത്രി സ്‌കോളർഷിപ് പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് വ്യാജപ്രചാരണം. 75 ശതമാനം മാർക്ക് വാങ്ങുന്ന പത്താം ക്ലാസ് വിദ്യാർഥികൾക്ക് 10,000 രൂപയും 85 ശതമാനത്തിനു മുകളിൽ മാർക്ക് വാങ്ങുന്ന പ്ലസ്ടു വിദ്യാർഥികൾക്ക് 25,000 രൂപയും ലഭിക്കുമെന്നാണ് പ്രചാരണം. ഇതിന്റെ അപേക്ഷാ ഫോം നഗരസഭാ ഓഫിസിൽ ലഭിക്കുമെന്നാണ് അറിയിപ്പ്.

ഒരുദിവസം ശരാശരി 250 ആളുകളെങ്കിലും ഇതുമായി ബന്ധപ്പെട്ട അപേക്ഷാ ഫോറം അന്വേഷിച്ച് ഓഫിസിൽ എത്തുന്നുണ്ടെന്ന് ജീവനക്കാർ പറയുന്നു. കൂടാതെ ഫോൺ മുഖേനയും വിവരം അന്വേഷിക്കുന്നവർ ഏറെയാണ്. ഇത് വ്യാജ വാർത്തയാണെന്ന് പറഞ്ഞിട്ടും പലരും വിശ്വസിക്കുന്നില്ലെന്നും ജീവനക്കാർ പറയുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാ ഫലങ്ങൾ വരുമ്പോൾ ഇത്തരം വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് അധകൃതർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com