സ്നേഹ വീട്ടിലേക്കു പൊതിച്ചോറുമായി സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ

തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ ‘പൊതിച്ചോറ് സ്നേഹ വീട്ടിലേക്ക്’ പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ ഫൊറോന വികാരി റവ. ഡോ. സ്റ്റാൻലി കുന്നേൽ നിർവഹിക്കുന്നു.
SHARE

തൊടുപുഴ ∙ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ ജെആർസി, ഗൈഡ്, കെസിഎസ്എൽ എന്നിവയുടെ നേതൃത്വത്തിൽ പൊതിച്ചോറ് പദ്ധതിക്കു തുടക്കം കുറിച്ചു. മടക്കത്താനത്തുള്ള സ്നേഹ വീട്ടിലെ 150 അന്തേവാസികൾക്കാണ് പൊതിച്ചോറ് നൽകുന്നത്. എല്ലാ വ്യാഴാഴ്ചയും കുട്ടികൾ അവർക്കുള്ള പൊതിച്ചോറിനൊപ്പം ഒരു പൊതിച്ചോറ് കൂടി അധികം കൊണ്ടുവന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അന്തേവാസികൾക്ക് വസ്ത്രങ്ങൾ കൂടി വീട്ടിലെത്തിച്ചു. പ്രധാനാധ്യാപകൻ ടി.എൽ.ജോസഫ് അധ്യക്ഷത വഹിച്ചു.

തൊടുപുഴ ഫൊറോന വികാരി റവ. ഡോ. സ്റ്റാൻലി കുന്നേൽ ഉദ്ഘാടനം ചെയ്തു. കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ, കോഓർഡിനേറ്റർ അനീഷ് ജോർജ്, പിടിഎ പ്രസിഡന്റ് റോയി തോമസ്, എംപിടിഎ പ്രസിഡന്റ് ഡിംപിൾ വിനോദ്, അധ്യാപകരായ ജിൻസ് കെ.ജോസ്, ബിന്ദു ഓലിയപ്പുറം, വി.ഐ.സുഹ്റ, ഡോണ ജോസ്, സൗമ്യ ജോസഫ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥി പ്രതിനിധികളായ എമിൻ ജോസഫ്, നിയമോൾ മജു, അഫ്രിൻ ഷാൻ, അലൻ ബെന്നി, എസ്.അദ്വൈത്, ആൻട്രീസ സെബാസ്റ്റ്യൻ, ആൽഡ്രിയ ബൈജു എന്നിവർ നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA