ADVERTISEMENT

മൂന്നാർ ∙ ദേശീയപാതയിൽ രാത്രി ബസ് തടഞ്ഞു നിർത്തിയ ഒറ്റയാൻ വശത്തെ ചില്ല് തകർക്കുകയും ചവിട്ടുപടി കുത്തിവളയ്ക്കുകയും ചെയ്തു. തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ മൂന്നാർ - രാജപാളയം റൂട്ടിലോടുന്ന ബസിനു നേരെയായിരുന്നു പരാക്രമം.

മൂന്നാറിൽ നിന്നു രാജപാളയത്തേക്കു പോവുകയായിരുന്ന ബസ് രാത്രി 10.30ന് പെരിയകനാൽ ഭാഗത്ത് എത്തിയപ്പോഴാണ് വളവിൽ റോഡ് മധ്യത്തിൽ ഒറ്റയാന്റെ മുന്നിൽപെട്ടത്. ഉടൻ നിർത്തിയെങ്കിലും ബസിന് അടുത്തേക്കെത്തിയ ആന കൊമ്പുകൊണ്ട് സൈഡിലെ ഒരു ചില്ല് കുത്തിത്തകർത്തു. ചവിട്ടുപടി കുത്തിവളയ്ക്കുകയും ചെയ്തു. ബസ് മുന്നോട്ടെടുത്തതോടെയാണ് കൊമ്പൻ സൈഡിലേക്ക് മാറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com