ADVERTISEMENT

മൂന്നാർ∙ ഈ കാലവർഷ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ മൂന്നാറിൽ രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിൽ 19 സെന്റിമീറ്റർ മഴയാണ് പെയ്തത്. കനത്ത മഴയിൽ മൂന്നാർ രാജിവ്ഗാന്ധി കോളനിയിൽ തായമ്മയുടെ വീടിന്റെ മുൻവശത്തെ മൺതിട്ടയിടിഞ്ഞ് വീട് അപകടാവസ്ഥയിലായി.

കനത്ത മഴയിൽ തകർന്ന പത്താംമൈൽ കോളനിപ്പാലം നെടുമ്പതാനിൽ മിനി ജോണിയുടെ വീട്.
കനത്ത മഴയിൽ തകർന്ന പത്താംമൈൽ കോളനിപ്പാലം നെടുമ്പതാനിൽ മിനി ജോണിയുടെ വീട്.

മൂന്നാർ-ടോപ് സ്റ്റേഷൻ റോഡിൽ കുണ്ടള ജലാശയത്തിനു സമീപം പല സ്ഥലങ്ങളിലായി റോഡിലേക്ക് മണ്ണും മരങ്ങളും കല്ലും വീണ് ഗതാഗതം തടസ്സപ്പെട്ടു. മൂന്നാറിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും പ്രദേശവാസികളും ചേർന്നാണ് മരങ്ങൾ മുറിച്ചുനീക്കി ഗതാഗത തടസ്സം ഒഴിവാക്കിയത്.

മണ്ണും കല്ലും വീണു ഭാഗികമായി തകർന്ന ചരളൻകാനം കല്ലിങ്കൽ ദിവാകരന്റെ വീട്.
മണ്ണും കല്ലും വീണു ഭാഗികമായി തകർന്ന ചരളൻകാനം കല്ലിങ്കൽ ദിവാകരന്റെ വീട്.

കല്ലും മണ്ണും വീണ് വീടിന് നാശം

പതിനാറാംകണ്ടം ∙ ശക്തമായ പേമാരിയിൽ കല്ലും മണ്ണും വീണു വീടിനു ഭാഗികമായ നാശനഷ്ടം. ഉപ്പുതോട് ചരളൻകാനം കല്ലിങ്കൽ ദിവാകരന്റെ വീടിനു പിന്നിലേക്കാണു വ്യാഴാഴ്ച രാത്രി മൺതിട്ട ഇടിഞ്ഞു വീണത്. ഈ സമയം ദിവാകരനും ഭാര്യയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.

മൺതിട്ട വീണ്ടും ഇടിയാനുള്ള സാധ്യത ഉള്ളതിനാൽ ഇവർ രാത്രിയിൽ സമീപത്തുള്ള ബന്ധു വീട്ടിലേക്കു മാറി. ഏതാനും മാസം മുൻപു നിർമാണം പൂർത്തിയാക്കിയ വീടിന്റെ പിന്നിലെ ഭിത്തികൾക്കും ജനാലകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com