ADVERTISEMENT

തൊടുപുഴ ∙ നഗരത്തിലെ നടപ്പാതകളിലെ കോൺക്രീറ്റ് സ്ലാബുകൾ പല ഭാഗത്തും തകർന്നിരിക്കുന്നത് കാൽനട യാത്രക്കാരെ അപകടത്തിലാക്കുന്നു. പ്രധാന റോഡരികിൽ ഉള്ള നടപ്പാതകളിലെ സ്ലാബുകൾ തകർന്ന് കിടക്കുന്നതാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. പല ഭാഗത്തും സ്ലാബുകൾ ഒടിഞ്ഞ നിലയിലാണ്. ഇടുക്കി റോഡിൽ ഒട്ടേറെ സ്ഥലങ്ങളിൽ ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ലാബ് ഒടിഞ്ഞ നിലയിലാണ്.

തിരക്കേറിയ റോഡിലൂടെ സഞ്ചരിക്കുന്നവർ വാഹനങ്ങളെ പേടിച്ച് നടപ്പാതകളിലൂടെ കയറിയാൽ അപകടം ഉണ്ടാകുന്ന സ്ഥിതിയാണ്. കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം പോലും സ്ലാബ് ഒടിഞ്ഞാണു കിടക്കുന്നത്. ടൗൺഹാൾ സ്റ്റോപ്പ് കഴിഞ്ഞ് ഉള്ള ഭാഗത്ത് ഉൾപ്പെടെ ഒട്ടേറെ ഭാഗങ്ങളിൽ സ്ലാബ് ഒടിഞ്ഞ് പോയി. ഇത് ശ്രദ്ധയിൽ പെടാതെ സഞ്ചരിക്കുന്നവർ അപകടത്തിലാകുമെന്നാണ് യാത്രക്കാരുടെ ആശങ്ക.

ഇതിനേക്കാൾ കഷ്ടമാണു രാത്രി സഞ്ചരിക്കുന്നവരുടെ അവസ്ഥ. പല ഭാഗത്തും വഴി വിളക്കുകൾ തെളിയാത്തതിനാൽ നടപ്പാതയിലൂടെ സഞ്ചരിച്ചാൽ അപകടം ഉറപ്പാണ്. അല്ലെങ്കിൽ റോഡിലൂടെ ഇറങ്ങി നടക്കണം. ഇതു വാഹനാപകടത്തിനും ഇടയാക്കും. ഇതു സംബന്ധിച്ച് ഒട്ടേറെ പരാതികൾ ഉയരുന്നുണ്ടെങ്കിലും ബന്ധപ്പെട്ട പൊതുമരാമത്ത് അധികൃതരും നഗരസഭയും യാതൊന്നും ചെയ്യുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com