ADVERTISEMENT

കുളമാവ് ∙ തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ നാടുകാണിക്കു സമീപം അയ്യകാട് മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ 6.45 നാണ് മരം കടപുഴകിവീണത്. മന്ത്രി റോഷി അഗസ്റ്റിന്റെ അകമ്പടിക്കായി എത്തിയ കുളമാവ് എസ്‌ഐ കെ.ഐ. നസീർ ഉടൻ മൂലമറ്റം ഫയർഫോഴ്‌സിൽ വിവരം അറിയിച്ചു.

കുളമാവിനു സമീപം അയ്യകാട്ടിൽ മരം കടപുഴകി വീണതിനെ തുടർന്നു തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടപ്പോൾ.

ഫയർഫോഴ്‌സ് എത്തി മരം മുറിച്ചു നീക്കുന്നതിനിടെ മന്ത്രി ഇവിടെയെത്തി. 5 മിനിറ്റുനേരം മന്ത്രി റോഡിൽ കുടുങ്ങി. മരം കടപുഴകി വീണതിനുസമീപം കൂറ്റൻപാറയുണ്ട്. ഇത് എപ്പോൾ വേണമെങ്കിലും റോഡിലേക്ക് മറിഞ്ഞുവീഴാൻ സാധ്യതയുണ്ട്. പാറ മറിഞ്ഞുവീണാൽ വൻ അപകടത്തിന് സാധ്യതയുണ്ട്.  പാറ ഉടൻ നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com