ADVERTISEMENT

ബൈസൺവാലി∙ 2020 ജൂൺ 17 ന് മലയിടിച്ചിലുണ്ടായ ദേവികുളം ഗ്യാപ് റോഡിന് താഴ്ഭാഗത്ത് കിളവിപ്പാറക്ക് സമീപം ഏലം സ്റ്റോർ ഇടിഞ്ഞു താഴ്ന്നു. പാറക്കാലായിൽ ലീലയുടെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലെ സ്റ്റോറാണ് ഒരാഴ്ച കൊണ്ട് പൂർണമായും ഇടിഞ്ഞു താഴ്ന്നത്. പാറക്കാലായിൽ രാധാമണിയുടെ കൃഷി ഭൂമിയും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്.

മഴ തുടങ്ങിയതു മുതൽ പ്രദേശത്ത് കൃഷി ഭൂമി വിണ്ടു കീറാൻ തുടങ്ങിയതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ഏലം സ്റ്റോർ ഇടിഞ്ഞു താഴ്ന്നതിനൊപ്പം അരയേക്കറോളം ഭൂമി കൃഷി യോഗ്യമല്ലാത്ത വിധം നശിച്ചു. സമീപത്തുള്ള മൂങ്ങാംമാക്കൽ തമ്പിയുടെ കൃഷിയിടത്തിലും സമാനമായ വിള്ളലുകളുണ്ട്. മഴ പെയ്യുമ്പോൾ താഴ്‌ഭാഗത്തുള്ള കുടുംബങ്ങൾ ഭീതിയിലാണ്.

ചിന്നക്കനാൽ വില്ലേജ് ഓഫിസർ സുനിൽ കെ.പോളിന്റെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥരും ബൈസൺവാലി ഗ്രാമപ്പഞ്ചായത്ത് അധികൃതരും സ്ഥലത്ത് സന്ദർശനം നടത്തി നാശനഷ്ടം വിലയിരുത്തി. ഭൂമി വിണ്ടു കീറിയത് മുതൽ ഇവിടേക്ക് ആരും വരാത്തതിനാൽ വൻ അപകടമാണ് ഒഴിവായതെന്നു റവന്യു അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com