ADVERTISEMENT

കമ്പംമെട്ട്∙ കരുണാപുരം ചുമ്മാരുവളവിൽ ചരക്ക് വാഹനം നിയന്ത്രണം വിട്ടു ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറി അപകടം. ഇന്നലെ  വൈകിട്ട് അഞ്ചോടെയാണ് അപകടം നടന്നത്. കമ്പത്തു നിന്നു നെടുങ്കണ്ടത്തേക്ക് ചരക്കുമായി എത്തിയ വാഹനം ചുമ്മാരുവളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനത്തിന്റെ ഒരു ഭാഗം തകർന്നു.

ആളപായം ഇല്ല. മണ്ണുമാന്തിയന്ത്രം എത്തിച്ച് കെട്ടിവലിച്ചാണ് വാഹനം റോഡിൽ എത്തിച്ചത്. ഒരു വർഷത്തിനിടെ 10 വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപെട്ടത്. നിലവിൽ ക്രാഷ് ബാരിയർ അടക്കം തകർന്ന അവസ്ഥയിലാണ്. എത്രയും വേഗം അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com