ADVERTISEMENT

അടിമാലി∙ മാങ്കുളം - മൂന്നാർ റോഡിൽ വിരിപാറയ്ക്കു സമീപം റോഡിന്റെ ഇരുവശവും തകർന്ന് അപകടാവസ്ഥയിൽ. ഗതാഗതം നിലയ്ക്കാനുള്ള സാധ്യത  വർധിച്ചു. വിരിപാറയ്ക്കും ലക്ഷ്മിക്കും ഇടയിലാണ് റോഡ് അപകടാവസ്ഥയിൽ ആയിരിക്കുന്നത്. 2 മാസം മുൻപ് റോഡിന്റെ ഫില്ലിങ് സൈഡ് ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കട്ടിങ് സൈഡ് ഭാഗത്ത് ടാറിങ്ങിന്റെ അടിഭാഗമിടിഞ്ഞു കുഴിയായി മാറിയിരിക്കുന്നത്.

ഭാരവണ്ടികൾ കടന്നുപോവുകയോ ഇവിടെ വാഹനങ്ങൾ പരസ്പരം മറികടക്കുകയോ ചെയ്താൽ അപകടം ഉറപ്പാണെന്ന് നാട്ടുകാർ പറയുന്നു. ഇതുവഴിയാണ് കോതമംഗലം ഭാഗത്തു നിന്ന് മാങ്കുളം വഴി മൂന്നാറിലേക്കുള്ള കെഎസ്ആർടിസിയുടെ ജംഗിൾ സർവീസ് കടന്നുപോകുന്നത്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com