ADVERTISEMENT

മറയൂർ∙ മാട്ടുപ്പെട്ടിയിൽ നിന്ന് മറയൂരിലെ പോയ കാർ റോഡിൽ നിന്നു തെന്നി 500 അടി താഴ്ചയിലേക്കു പതിച്ചു. കാറിലുണ്ടായിരുന്ന മറയൂർ കോട്ടക്കുളം സ്വദേശി കാരിവേലിൽ ജോയിസ് ജേക്കബ്(38)  നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കെഡിഎച്ച്പി മാട്ടുപ്പെട്ടി തേയില ഫാക്ടറിയിലെ ഫാക്ടറി ഓഫിസറായ ജോയിസ് ഡ്യൂട്ടി കഴിഞ്ഞു മറയൂരിലേക്കു പോകുന്നതിനിടെയായാണ് അപകടം. ഒൻപതാം മൈൽ എസ് വളവ് തിരിയുന്നതിനിടെ മഴയത്ത് പിന്നിലെ ടയർ തെന്നിയാണ് അപകടം.

അപകടത്തിൽപെട്ട കാറിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട മാട്ടുപ്പെട്ടി ഫാക്ടറി ഓഫിസർ ജോയിസ് ജേക്കബ് സംഭവം വിവരിക്കുന്നു.

കാർ പൂർണമായും നശിച്ചെങ്കിലും എയർബാഗ് തുറന്നതിനാൽ ജോയിസ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വാഹനത്തിന്റെ വശത്തെ ഗ്ലാസ് അടിച്ചുപൊട്ടിച്ചു പുറത്തിറങ്ങി മുകളിലേക്കു കയറിച്ചെന്ന് സമീപവാസികളെ വിളിച്ചുകൂട്ടുകയായിരുന്നു. പിറകിൽ വന്ന വാഹനത്തിലെ യാത്രക്കാർ അറിയിച്ചതിനെത്തുടർന്ന് മൂന്നാറിലെ അഗ്നിശമന സേന സ്ഥലത്തെത്തിയിരുന്നു. വാഹനം താഴേക്ക് പതിക്കുന്ന ശബ്ദം കേട്ടു സമീപത്തെ അൻപതോളം തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. മറയൂർ എസ്ഐയും സംഘവും സ്ഥലത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com