ADVERTISEMENT
മൂന്നാർ∙ വാഹനാപകടങ്ങൾ തടയാൻ സുരക്ഷാഭിത്തിക്കും ക്രാഷ്ബാരിയറിനും പകരം യൂക്കാലി കമ്പുകൾ കൊണ്ടുള്ള വേലി. ദിവസേന ടൂറിസ്റ്റുകളുടേതുൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന മൂന്നാർ മാട്ടുപ്പെട്ടി റോഡിലാണ് ഈ കാഴ്ച. മാട്ടുപ്പെട്ടി ഹൈറേഞ്ച് സ്കൂളിന് സമീപത്തെ കൊടുംവളവിലാണ് റോഡിന് ഇരുവശവും കലുങ്കോ സംരക്ഷണ ഭിത്തികളോ ഇല്ലാത്തത്. റോഡിന് കുറുകെയുള്ള തോടിന് മുകൾഭാഗത്താണ് യൂക്കാലി കമ്പുകൾ കെട്ടി സുരക്ഷാകവചം തീർത്തിരിക്കുന്നത്. മഴക്കാലമായതിനാൽ താഴെ തോട്ടിൽ വെള്ളം കുത്തിയൊഴുകുന്നു. മുൻപ് പലതവണ വാഹനാപകടങ്ങൾ ഉണ്ടായിട്ടുള്ള പ്രദേശമാണിവിടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com