അധ്യാപിക ഒഴിവ്
നെടുങ്കണ്ടം∙ നെടുങ്കണ്ടം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപികയുടെ താൽക്കാലിക ഒഴിവുണ്ട്. 16ന് രാവിലെ 10ന് അഭിമുഖ പരീക്ഷ സ്കൂൾ ഓഫിസിൽ നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റു കളുമായി സ്കൂൾ ഓഫിസിൽ എത്തണമെന്നു ഹെഡ്മിസ്ട്രസ് അറിയിച്ചു.
ഹെൽപ് ഡസ്ക്
പാമ്പാടുംപാറ ∙സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ കൃഷിയിടങ്ങൾ സന്ദർശിച്ച് കർഷകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാൻ കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള ഏലം ഗവേഷണ കേന്ദ്രം പാമ്പാടുംപാറയുടെ നേതൃത്വത്തിൽ ജില്ലയിലെ കർഷകർക്കായി ഹെൽപ് ഡെസ്ക് ആരംഭിച്ചതായി ഏലം ഗവേഷണ കേന്ദ്രം മേധാവി അറിയിച്ചു. കൃഷി സംബന്ധമായ അറിവുകൾ നൽകുന്നതിനും സംശയങ്ങൾ പരിഹരിക്കുന്നതിനും വിദഗ്ദരുടെ സേവനം ലഭിക്കും. രാവിലെ 9 മുതൽ 4 വരെ ഹെൽപ് ഡെസ്കിലേക്ക് വിളിക്കാം. ഫോൺ ∙ 04868– 236263, 222263.