ഇന്ന് ലോക ആന ദിനം; മാങ്കുളം ആനക്കുളത്തെ ആനച്ചന്തം

മാങ്കുളം ആനക്കുളത്ത് കാട്ടിൽനിന്നു കാട്ടാനക്കൂട്ടം ഓരുവെള്ളം കുടിക്കാനായി ഇറങ്ങിവരുന്നു. 					    ചിത്രം∙ മനോരമ
മാങ്കുളം ആനക്കുളത്ത് കാട്ടിൽനിന്നു കാട്ടാനക്കൂട്ടം ഓരുവെള്ളം കുടിക്കാനായി ഇറങ്ങിവരുന്നു. ചിത്രം∙ മനോരമ
SHARE

കാട്ടാനക്കൂട്ടത്തെ മതിയാവോളം കൺമുന്നിൽ കണ്ടാസ്വദിക്കാൻ കഴിയുന്ന വിസ്മയക്കാഴ്ച ഒരുക്കുകയാണ് മാങ്കുളത്തെ ആനക്കുളം. കാട്ടാന പെരുമയിൽ വിനോദ സഞ്ചാര ഭൂപടത്തിൽ മൂന്നാറിനൊപ്പം ആനക്കുളവും സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ആനക്കുളം പുഴയിലെ ഓരുവെള്ളം കുടിക്കുന്നതിന് എത്തുന്ന കാട്ടാനക്കൂട്ടം മണിക്കൂറു കളോളമാണ് പുഴയിൽ ചെലവഴിക്കുന്നത്.

വൈകുന്നേരങ്ങളിലാണ് ആനകൾ കൂടുതലായി പുഴയിലേക്ക് എത്തുന്നത്. പിറ്റേന്ന് പുലർച്ചെ വരെ ഉണ്ടാകുമെന്നതാണ് സവിശേഷത. ആനക്കുളം ടൗണിൽനിന്ന് 50 മീറ്റർ മാത്രമാണ് പുഴയിലേക്കുള്ള ദൂരം. എന്നാൽ പുഴ മുറിച്ചു കടന്ന് ജനവാസ മേഖലയിലേക്ക് അപൂർവമായി മാത്രമാണ് ആനകൾ എത്താറുള്ളത്.

വിനോദ സഞ്ചാര വകുപ്പിന്റെയും ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും പരിലാളന ലഭിച്ചിട്ടില്ലെങ്കിലും മൂന്നാറിൽ എത്തുന്ന സഞ്ചാരികളുടെ മുഖ്യ ആകർഷകമായി ആനക്കുളത്തെ കാട്ടാനകൾ മാറുകയാണ്. എന്നാൽ, അപൂർവമായിട്ടാണെങ്കിലും പുഴ മുറിച്ചു കടന്ന് ജനവാസ മേഖലയിലെ കൃഷിയിടങ്ങളിലേക്ക് കാട്ടാനകൾ എത്തുന്നത് കർഷകരുടെ ദുരിതം വർധിക്കുന്നതിനും കാരണമായിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}