ADVERTISEMENT

ഉപ്പുതറ∙ വനംവകുപ്പ് കിഴുകാനം റേഞ്ചിന്റെ പരിധിയിൽ വരുന്ന അയ്യപ്പൻകോവിൽ തൂക്കുപാലം അടക്കമുള്ള ഇടുക്കി ജലാശയത്തിന്റെ മേഖലകളിൽ പകൽ സമയത്ത് മീൻവല കെട്ടുന്നതിനു നിരോധനം ഏർപ്പെടുത്തി. വലയിൽ കുടുങ്ങിയുള്ള അപകടങ്ങൾ ഒഴിവാക്കാനാണു വനം വകുപ്പിന്റെ നടപടി. ഇടുക്കി ജലാശയത്തിൽ മീൻവല കെട്ടുന്നവരുടെ യോഗം വനം വകുപ്പ് കിഴുകാനം റേഞ്ച് ഓഫിസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിളിച്ചു ചേർത്തിരുന്നു. തുടർന്ന് രാവിലെ 8 മുതൽ വൈകിട്ട് 4 വരെ വല കെട്ടുന്നതിന് നിരോധനം ഏർപ്പെടുത്തി.

അടുത്തിടെ വെള്ളിലാംകണ്ടം മേഖലയിൽ ഒരാളെ മീൻവലയിൽ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വളർത്തു മൃഗങ്ങളും വന്യമൃഗങ്ങളും വലയിൽ കുടുങ്ങി അപകടത്തിൽപെടുന്നത് ഒഴിവാക്കാനും ഉദ്ദേശിച്ചാണ് പകൽ സമയത്ത് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കിഴുകാനം ഫോറസ്റ്റർ വി.അനിൽകുമാറിന്റെ നേതൃത്വത്തിൽ ഇന്നലെ മേഖലയിൽ ബോട്ടിലെത്തി പരിശോധന നടത്തി. നിരോധനം ലംഘിച്ചു കെട്ടിയിരുന്ന വലകൾ ഉദ്യോഗസ്ഥർ അഴിച്ചുമാറ്റി. ഇനി നിരോധനം ലംഘിക്കുന്നവർക്ക് എതിരെ നിയമ നടപടി കൈക്കൊള്ളാനാണ് അധികൃതരുടെ തീരുമാനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com