ADVERTISEMENT

മുള്ളരിങ്ങാട് ∙  വെള്ളക്കയം സെറ്റിൽമെന്റ് കോളനിക്ക് മുകൾ ഭാഗത്ത് ഏതു നിമിഷവും താഴേക്ക് പതിക്കാമെന്ന നിലയിൽ നിൽക്കുന്ന കൂറ്റൻ പാറക്കല്ല് കോളനിക്കാർക്ക് പേടി സ്വപ്നമായി. കല്ലിന്റെ അടിയിലെ മണ്ണും കല്ലും ഇളകിയ നിലയിലാണിപ്പോൾ. വീടിന് മുകൾ ഭാഗത്തെ കൂറ്റൻ പാറക്കല്ല് അപകടം ഭീഷണിയായി  നാട്ടുകാരെ ഭയചകിതരാകുന്നു. പാറ ഏതു നിമിഷവും അടർന്ന് താഴേക്ക് പതിക്കാം. അതിനാൽ ഭയപ്പാടോടെയാണ് ഓരോ ദിവസവും വെള്ളക്കയം സെറ്റിൽമെന്റ് കോളനിയിലെ താമസക്കാരനായ രതീഷ് കൊച്ചുപുരയ്ക്കലും കുടുംബവും തള്ളി നീക്കുന്നത്.

ഇവരെ കൂടാതെ താഴ് ഭാഗത്തുള്ള അനവധി കുടുംബങ്ങളും അവരുടെ കൃഷിയിടങ്ങളും അപകട ഭീഷണി നേരിടുന്നുണ്ട്. വെള്ളക്കയം പുത്തൻപുര ഭാഗത്ത് വനത്തോടു ചേർന്നാണ് കല്ല്. ഇതിനു താഴെ ഒരു ടവറും ഉണ്ട്‌. വീടിന് മുകൾ ഭാഗത്തായി ഉള്ള വലിയ കല്ലിന്റെ അടി ഭാഗത്തെ മണ്ണും കല്ലും എല്ലാം മഴയിൽ ഒഴുകിപ്പോയി. 2018മുതൽ കല്ല് അപകടാവസ്ഥയിലാണ്.

ഇപ്പോൾ കൂടുതൽ അപകട സ്ഥിതിയിലും ആയി. കല്ല് ഏതു നിമിഷവും തെന്നി താഴേക്ക് പോരുമെന്ന അവസ്ഥ. കല്ല് പൊട്ടി കീറിയിട്ടുണ്ട്. അപകടം ഒഴിവാക്കി തരണമെന്ന ആവശ്യവുമായി രതീഷും അയൽവാസികളും വനം വകുപ്പിനും ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലക്ടർക്കും പരാതി നൽകി. 

ഉദ്യോഗസ്ഥർ വന്നു പരിശോധന നടത്തി പോയിട്ട് മാസം ആറു കഴിഞ്ഞു. ഒരു നടപടിയുമില്ല. സ്വന്തം ചെലവിൽ നിങ്ങൾ കല്ല് പൊട്ടിച്ച് കൊള്ളൂ, ഞങ്ങൾ തടസ്സം ഉന്നയിക്കാതിരിക്കാം എന്നാണ് വനം വകുപ്പ് പറയുന്നത്. 39 വർഷമായി ഇവിടെ താമസിക്കുന്ന രതീഷും കുടുംബവും  ഭയാശങ്കയിലാണ്. കല്ല് പൊട്ടിച്ചു നീക്കാൻ വലിയ തുക വേണം. അധികൃതർ കൈമലർത്തുന്നു. പിന്നെന്തിനാണ് ദുരന്ത നിവാരണ അതോറിറ്റിയും വനം വകുപ്പും എന്ന ചോദ്യത്തിന് ഉത്തരമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com