ADVERTISEMENT

വണ്ണപ്പുറം∙ പട്ടയക്കുടിയിൽ ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്ന പ്രതിയെ അറസ്റ്റ് ചെയ്തു. കുമ്മംകല്ല് സ്വദേശി പാമ്പ്തൂക്കിമാക്കൽ നിസാറിനെയാണ് (39) കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ താമസിക്കുന്നത് വഴക്കുളത്താണ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.

ആയത്തുപാടത്ത് വിൻസെന്റിന്റെ ഭാര്യ ആനീസിന്റെ മാലയാണ് പൊട്ടിച്ചു കടന്നത്. പിടിവലിക്കിടെ മാലയുടെ ഒരു ഭാഗമാണു മോഷ്ടാവിനു കിട്ടിയത്. സിസിടിവി ദൃശ്യങ്ങൾ വഴി പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് തന്ത്രപരമായി ഇയാളെ കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചു.

തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ റിമാൻഡ് ചെയ്തു. കാളിയാർ സിഐ എച്ച്.എൽ.ഹണിയുടെ നേതൃത്വത്തിൽ എസ്ഐ കെ.ജെ. ജോബി, എസ്‌സിപിഒ ഷാനവാസ്‌, സിപിഒമാരായ അനീഷ് സത്താർ, ഷാഹിദ് തുടങ്ങിയവരുടെ സംഘമാണു പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com