സേനാപതി∙ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമായി. ഇന്നലെ പകൽ സേനാപതി മാർബേസിൽ സ്കൂളിന് സമീപം കൃഷിയിടത്തിൽ കെട്ടിയിട്ടിരുന്ന 2 ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. ചുവന്നകുഴിയിൽ രാജേഷിന്റെ ഒരു വർഷം പ്രായമുള്ള ആടുകളെയാണ് തെരുവുനായ്ക്കൾ കൊലപ്പെടുത്തിയത്.
ശബ്ദം കേട്ട് പ്രദേശവാസികൾ ഓടിയെത്തിയപ്പോഴേക്കും നായ്ക്കൾഓടി മറഞ്ഞു. തെരുവുനായ നിയന്ത്രണത്തിന് അധികൃതർ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും വളർത്തു മൃഗങ്ങൾ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നതു പതിവാണെന്നും നാട്ടുകാർ പറയുന്നു.