ADVERTISEMENT

ഇന്ന് ശ്രീകൃഷ്ണജയന്തി. മേഖലയിലെ വിവിധ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും വഴിപാടുകളും ആഘോഷ പരിപാടികളും ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചു നടത്തും. 

തൊടുപുഴ∙ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇന്നു രാവിലെ 6.15ന് എതൃത്തപൂജ, എതൃത്ത ശീവേലി, 8നു പന്തീരടി പൂജ, 11.30നു കലശാഭിഷേകം, നവകം, പഞ്ചഗവ്യം, വൈകിട്ട് 5 നു നടതുറക്കൽ, 6.30 നു വിശേഷാൽ ദീപാരാധന, 7.15നു അത്താഴപ്പൂജ, 7.30നു അത്താഴശീവേലി, രാത്രി 11.30നു അവതാര പൂജ, 12.15നു നടയടയ്ക്കൽ. രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ 8 വരെയും സംഗീത അർച്ചന നടക്കും. പാൽപായസവും അപ്പവുമാണ് ക്ഷേത്രത്തിലെ ഈ ദിവസത്തെ വി‌ശേഷാൽ വഴിപാടുകൾ. മഹാശോഭായാത്ര വൈകിട്ട് 6.45ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിൽ പ്രവേശിക്കും. തുടർന്ന് കൃഷ്ണതീർഥം കല്യാണമണ്ഡപത്തിൽ പ്രസാദ വിതരണവും നടക്കും.

മുട്ടം∙ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചു രാവിലെ 6.30ന് ഉഷഃപൂജ, 8.30നു കലശപൂജ, 10.30ന് ഉച്ചപ്പൂജയും കളഭാഭിഷേകവും നടക്കും. വൈകിട്ട് 4.30നു മഹാശോഭായാത്ര. തയ്യക്കാവ് ഭഗവതി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അവതാര ദൃശ്യങ്ങളുടെയും അകമ്പടിയോടെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരും. 6.30നു വിശേഷാൽ ദീപാരാധന, 7ന് ഉറിയടി, 7.15നു പ്രസാദ വിതരണം, 7.30ന് അത്താഴപ്പൂജ, രാത്രി 12നു തിരുവാഭരണം ചാർത്തിയുള്ള അവതാരപൂജ. 

ഇടവെട്ടി∙ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ജന്മാഷ്ടമി പ്രമാണിച്ച് ഇന്ന് വിശേഷാൽ പൂജകളും വഴിപാടുകളും ഉണ്ടായിരിക്കും. വൈകിട്ട് 4ന് ശാസ്താംപാറ ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് ഇടവെട്ടി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ശോഭായാത്രയും തുടർന്ന് ഉറിയടിയും നടക്കും. രാത്രി 12ന് മേൽശാന്തി പെരിയമന ഹരി നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ജന്മാഷ്ഠമി പൂജകളും തുടർന്ന് പ്രസാദഊട്ടും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com