ADVERTISEMENT

പട്ടിക വിഭാഗം വിദ്യാർഥികൾക്ക് പഠനമുറിക്ക് സഹായം

ചെറുതോണി∙ ഇടുക്കി ബ്ലോക്ക് പട്ടികജാതി വികസന ഓഫിസ് പരിധിയിലുള്ള അറക്കുളം, വാഴത്തോപ്പ്, കാമാക്ഷി, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി എന്നീ പഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായ എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന പട്ടിക വിഭാഗം വിദ്യാർഥികൾക്ക് പഠനമുറി നിർമിക്കുന്നതിന് സഹായധനത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ നിശ്ചിത പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാരും കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂട്ടാത്തവരും നിലവിലുള്ള വീടിന്റെ തറ വിസ്തീർണം 800 സ്ക്വയർ ഫീറ്റിൽ താഴെയുള്ളവരും ആയിരിക്കണം.

പ്ലസ് ടുവിനു പഠിക്കുന്നവർക്ക് മുൻഗണന. ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, സ്ഥാപന മേധാവിയിൽ നിന്നുള്ള കോഴ്സ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം അടുത്ത മാസം മൂന്നിനു അകം ഇടുക്കി ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. 8547630078.

ജോലി ഒഴിവ്

തൊടുപുഴ∙ കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള സോമ സുരക്ഷ മൈഗ്രന്റ് പ്രോജക്ടിൽ ഔട്ട് റീച്ച് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നെടുങ്കണ്ടം, കുമളി, വണ്ടിപ്പെരിയാർ ഏരിയകളിൽനിന്നുള്ളവർക്കു മുൻഗണന. യോഗ്യത : പ്ലസ് ടു, ഹിന്ദി ഭാഷ പരിജ്ഞാനം. 30ന് മു‍ൻപ് ബയോഡേറ്റ അയയ്ക്കണം. ഇമെയിൽ: somasuraksha21@gmail.com

മുള്ളരിങ്ങാട്∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എ ഫിസിക്കൽ സയൻസ് വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 23ന് 10.30ന് സ്കൂൾ ഓഫിസിൽ ഇന്റർവ്യൂവിനു ഹാജരാകണം. 04862 240010.

വൈദ്യുതി മുടക്കം

തൊടുപുഴ∙ നമ്പർ 2 ഇലക്ട്രിക്കൽ സെക്‌ഷൻ പരിധിയിൽ വരുന്ന ഇടവെട്ടിച്ചിറ, ഇടവെട്ടി പോസ്റ്റ് ഓഫിസ്, പഞ്ചായത്ത്, ജാരം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com