ADVERTISEMENT

നെടുങ്കണ്ടം∙ നെടുങ്കണ്ടത്ത് വൈദ്യുത പ്രസരണ ലൈനുകളും പുതിയ പോസ്റ്റുകളും സ്ഥാപിക്കുന്നതിനിടെ വൈദ്യുത ലൈനിലൂടെ വൈദ്യുത പ്രവഹിച്ചു. അറ്റകുറ്റപ്പണി നടത്തിയിരുന്ന ജീവനക്കാർക്ക് നേരിയ വൈദ്യുതാഘാതമേറ്റു. വൈദ്യുതി ബന്ധം സമ്പൂർണമായി വിഛേദിച്ച ശേഷമാണ് പോസ്റ്റുകളും വൈദ്യുത ലൈനുകളും സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുന്നത്.

ഇതിനിടെയാണ് വൈദ്യുതി പ്രസരണമുണ്ടായത്. ജീവനക്കാർക്ക് ഷോക്കടിച്ചതോടെ പ്രദേശത്തെ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി. പ്രദേശത്തെ ഇൻവെർട്ടറുകളെല്ലാം ഓഫ് ചെയ്യിപ്പിച്ച് കെട്ടിടങ്ങളിലെ ഫ്യൂസ് കാരിയറുകളും എടുത്ത മാറ്റി സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ജോലി തുടർന്നത്.

ഇൻവെർട്ടറിൽ നിന്നോ ജനറേറ്ററിൽനിന്നോ പ്രസരണ ലൈനിലേക്ക് വൈദ്യുതി പ്രവാഹമുണ്ടായെന്നാണ് കെഎസ്ഇബി നിഗമനം. ടൗണിൽ കെഎസ്ഇബി വൈദ്യുത പോസ്റ്റുകൾ മാറ്റലും പുതിയ കേബിൾ സ്ഥാപിക്കുന്ന ജോലികളും നടക്കുന്നതിനാൽ വൈദ്യുതി മുടക്കം പതിവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com