ADVERTISEMENT

മറയൂർ ∙ മറയൂർ മേഖലയിൽ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങൾ നടത്തിവരുന്നതിലൊന്നാണ് പിഎസ്‌സി സൗജന്യ പരിശീലനം. 2021ൽ ആരംഭിച്ച ക്ലാസുകൾ ഒന്നര വർഷത്തിൽ കൂടുതലായി മുടങ്ങാതെ നടത്തിവരുന്നു. മറയൂർ കുമിട്ടാംകുഴി കമ്യൂണിറ്റി ഹാളിൽ ഞായറാഴ്ച തോറും രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ക്ലാസ് നടത്തുന്നത്.

ഇപ്പോൾ 40 ഉദ്യോഗാർഥികളാണ് പരിശീലനം നേടിവരുന്നത്. കൂടാതെ, വിദ്യാഭ്യാസം പാതിയിൽ ഉപേക്ഷിച്ച ആദിവാസി കുട്ടികൾക്ക് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ എഴുതാനുള്ള വിദ്യാഭ്യാസവും നൽകിവരുന്നുണ്ട്.

‘അഗ്നിപഥി’ൽ സേന റിക്രൂട്മെന്റിനു റജിസ്റ്റർ ചെയ്ത 12 പേർക്ക് ദിവസവും രാവിലെ ജയ് മാതാ ഗ്രൗണ്ടിൽ പരിശീലനവും നൽകിവരുന്നു ജനമൈത്രി പൊലീസ് കോഓർഡി നേറ്റർമാരായ എ.എം. അനുകുമാറും ടി.ഡി. ജിനുവുമാണ് ക്ലാസ് നയിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com