ADVERTISEMENT

മൂന്നാർ∙ ഭാഗികമായി തകർന്ന് ഗതാഗതം തടസ്സപ്പെട്ട വട്ടവട ഊർക്കാട് പാലം പുനർനിർമിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചതായി സ്ഥലം സന്ദർശിച്ച ശേഷം എ.രാജ എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് അധികൃതർ ഉടൻതന്നെ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരി ക്കുമെന്നും നിലവിൽ ഇതുവഴി മുടങ്ങിക്കിടക്കുന്ന വാഹനഗതാഗതം താത്കാലികമായി പുനഃസ്ഥാപിക്കാൻ ബദൽ മാർഗങ്ങൾ തേടുമെന്നും എ.രാജ പറഞ്ഞു.

കനത്ത മഴയിൽ വശങ്ങൾ ഇടിഞ്ഞാണ് പാലം അപകടത്തിലായത്. ചെറു വാഹനങ്ങൾക്ക് മാത്രമാണ് ഇപ്പോൾ കടന്നുപോകാൻ കഴിയുന്നത്. ഈ റൂട്ടിൽ ബസുകളുടെ ഓട്ടവും നിലച്ചു. കാലവർഷത്തിൽ ഒറ്റപ്പെട്ട വട്ടവടയിലെ ആദിവാസി ഊരുകളും എംഎൽഎ സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com