ADVERTISEMENT

മറയൂർ∙ പുറവയലിൽ കൃഷിയിടത്തു തമ്പടിച്ച കാട്ടാനക്കൂട്ടം കമുക് വ്യാപകമായി നശിപ്പിച്ചു. എട്ടു വർഷത്തെ പ്രയത്നഫലമായി വളർത്തി യെടുത്ത മരങ്ങളാണു പൂർണമായും നശിപ്പിച്ചത്. 460 കമുകുകളിൽ നിലവിൽ പറമ്പിൽ നിൽക്കുന്നത് ഒരു മരം മാത്രം. ചിന്നാർ വന്യജീവി സാങ്കേതിൽനിന്നു സ്ഥിരമായി അതിർത്തി കടന്നെത്തുന്ന കാട്ടാനക്കൂട്ടം കൃഷിയിടത്തിൽ തമ്പടിച്ചാണു വിളകൾ നശിപ്പിക്കുന്നത്.

നശിപ്പിച്ച കൃഷിവിളകൾക്കു നഷ്ടപരിഹാരമായി ലഭിക്കുന്നത് തുച്ഛമായ തുകയായതിനാൽ പല കർഷകരും അപേക്ഷിക്കാറില്ല. കൃഷി സ്ഥലം പാട്ടത്തിനു നൽകുമ്പോ‍ൾ നിയമപരമായ രേഖകൾ ഇല്ലാത്തതും കൈവശ ഭൂമിയായതിനാൽ ആവശ്യമായ പേപ്പറുകൾ സമർപ്പിക്കാൻ കഴിയാത്തതും കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനു കാരണമാകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com